പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷിനെതിരെ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ഹിന്ദു മൂല്യങ്ങളെ കളിയാക്കുന്നതാണ് ചിത്രം എന്ന് വിഎച്ച്പി ആരോപിച്ചു. ടീസറില്‍ രാമനേയും ലക്ഷ്ണനേയും രാവണനേയും ചിത്രീകരിച്ച രീതിയാണ് സംഘടനയെ ചൊടിപ്പിച്ചത്.
ആദിപുരുഷിൽ, രാമൻ, ലക്ഷ്മണൻ, രാവണൻ എന്നിവരെ ഹിന്ദുത്വത്തെ പരിഹസിക്കുന്ന വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് ഹിന്ദു സമൂഹത്തിന്റെ മൂല്യങ്ങളെ പരിഹസിക്കുന്നതാണ്. ഹിന്ദു സമൂഹം ഇത് സഹിക്കില്ലെന്നും വിഎച്ച്പി സംഭാല്‍ യൂണിറ്റിന്റെ പ്രചാര്‍ പ്രമുഖ് അജയ് ശര്‍മ പറഞ്ഞു.
രാമായണത്തിലും അനുബന്ധ ഗ്രന്ഥങ്ങളിലും യോജിച്ച രീതിയില്‍ അല്ല രാവണനെ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിഎച്ച്പി അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്കി.