കുമളി: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ക്ലർക്കിനെ വിജിലൻസ് അറസ്റ്റു ചെയ്തു. കുമളി ഗ്രാമ പഞ്ചായത്ത് ക്ലർക്ക് അജി കുമാറാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. .
ചെങ്കര സ്വദേശിയായ വിജയകുമാറിൻ്റെ ഏലതോട്ടത്തിൽ നിർമ്മിച്ച പമ്പ് ഹൗസിന് കെട്ടിട നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് അജികുമാർ കൈക്കൂലി വാങ്ങിയത്. പതിനയ്യായിരം രൂപയാണ് . ആവശ്യപെട്ടത്. . ഇതിൽ 5000 രൂപ 3 ദിവസം മുന്നെ കൈപറ്റി. ബാക്കി തുകകൈപ്പറ്റുന്നതിനിടെയാണ് പിടി വീണത്. . ജയകുമാർ നൽകിയ പരാതിയിൽ വിജിലൻസ് നിർദ്ദേശ പ്രകാരം നൽകിയ മഷി പുരട്ടിയ നോട്ടുകൾ ഇയാളിൽ നിന്നും കണ്ടെത്തി. സൈന്യത്തിൽ നിന്ന് സ്വയം വിരമിച്ച ഉദ്യോഗസ്ഥനാണ് അജി കുമാർ. പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ബുധനാഴ്ച്ച ഹാജരാക്കും.