ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുത്തുന്ന സോഷ്യൽ മീഡിയ വെബ്സൈറ്റുകളുടെ പട്ടികയിൽ ട്വിറ്ററും. ട്വിറ്ററിന്റെ ഐഒഎസ് ആപ്പില്‍ സ്ക്രീന്‍ മുഴുവനായി കാണുന്ന വീഡിയോകള്‍ ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
സെപ്റ്റംബർ 29ന് പങ്കുവെച്ച ബ്ലോഗ് പോസ്റ്റിലാണ് ട്വിറ്റർ പുതിയ സംവിധാനം അവതരിപ്പിച്ചത്. ഇതോടൊപ്പം ചില സ്ക്രീൻഷോട്ടുകളും ഉണ്ട്.
ഇത് ഇൻസ്റ്റാഗ്രാം റീൽസ്, ടിക് ടോക്ക് എന്നിവയ്ക്ക് സമാനമാണ്. ട്വിറ്റര്‍ ഫീഡില്‍ കാണുന്ന വീഡിയോകളില്‍ ഏതെങ്കിലും തുറന്നാല്‍ പിന്നീടുള്ള വീഡിയോകള്‍ മുകളിലേക്ക് സ്വൈപ്പ് ചെയ്ത് കാണാം. തിരിച്ച് ഫീഡിലേക്ക് പോവാന്‍ ബാക്ക് ബട്ടന് ക്ലിക്ക് ചെയ്താല്‍ മതി.