രാജ്യത്തെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഓഫർ വിൽപ്പനയുടെ ആദ്യ ആഴ്ചയിൽ 41,000 കോടി രൂപ (5.900 ഡോളർ) നേടി. മുൻ വർഷത്തേക്കാൾ 28 ശതമാനം വർദ്ധനവാണ് രേഖപെടുത്തിയത്. ആദ്യ നാല് ദിവസം കൊണ്ട് മാത്രം 24,500 കോടി രൂപയുടെ വിൽപ്പനയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നടന്നത്.
കൺസൾട്ടിംഗ് സ്ഥാപനമായ റെഡ്സീർ പറയുന്നതനുസരിച്ച്, ഉത്സവ സീസണിൽ പ്രതീക്ഷിക്കുന്ന മൊത്തം വിൽപ്പനയുടെ 60 ശതമാനവും ആദ്യ ആഴ്ചയിൽ തന്നെ കൈവരിച്ചു. സ്മാർട്ട്ഫോൺ വിൽപ്പനയാണ് ഇക്കാര്യത്തിൽ മുന്നിൽ. വെറും നാല് ദിവസം കൊണ്ട് 11,000 കോടി രൂപയുടെ സ്മാർട്ട്ഫോണുകളാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വിറ്റത്.