Spread the love

പുതിയ ആഖ്യാനത്തിലൂടെ തമിഴിൽ ഹിറ്റായ ‘വിക്രം വേദ’ ഹിന്ദിയിലേക്ക് വരുന്നു. പുഷ്കറും ഗായത്രിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. അവർ തന്നെയാണ് തമിഴ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നതും. ഹൃത്വിക് റോഷൻ നായകനായ ഹിന്ദിയിലേക്ക് എത്തുന്ന ചിത്രത്തിന്റെ സെൻസര്‍ കഴിഞ്ഞിരിക്കുകയാണ്.

വിക്രം വേദയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. സുനന്ദ പുഷ്കറും ഗായത്രിയും ചേർന്ന് സംവിധാനം ചെയ്യുന്ന രണ്ട് മണിക്കൂർ 39 മിനിറ്റ് 51 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രം സെപ്റ്റംബർ 30ന് റിലീസ് ചെയ്യും. നൂറിലധികം രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ . ഇതൊരു റെക്കോർഡാണ്. ചിത്രം ഹിന്ദിയിലും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ‘വിക്രം’, ‘വേദ’ എന്നീ കഥാപാത്രങ്ങളായി ഹിന്ദി പതിപ്പിൽ സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനും പ്രത്യക്ഷപ്പെടും.

നീരജ് പാണ്ഡെയാണ് ഹിന്ദിയിൽ തിരക്കഥയെഴുതിയിരിക്കുന്നത്. ഭൂഷൺ കുമാർ, കൃഷൻ കുമാർ, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടി-സീരീസ്, റിലയൻസ് എന്‍റർടെയ്ൻമെന്‍റ്, ഫ്രൈഡേ ഫിലിം വർക്ക്സ്, ജിയോ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. രാധികാ ആപ്തെ, രോഹിത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി എന്നിവരും ചിത്രത്തിലുണ്ട്. റിച്ചാർഡ് കെവിൻ ആണ് ചിത്രത്തിന്‍റെ എഡിറ്റർ. ഛായാഗ്രഹണം പി.എസ്.വിനോദ് കൈകാര്യം ചെയ്യുന്നു. സാം സി എസ് പശ്ചാത്തല സംഗീതം ഒരുക്കുമ്പോൾ വിശാൽ ദദ്ലാനി, ശേഖർ രവ്ജിയാനി എന്നിവർ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നു.

By newsten