റിയാദ്: ഒരു വനിത ഉൾപ്പടെ രണ്ട് പേരെ ബഹിരാകാശത്തേക്ക് അയക്കാൻ സൗദി അറേബ്യ. യുവതിയെയും മറ്റൊരാളെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാനാണ് പദ്ധതിയെന്ന് സൗദി സ്പേസ് കമ്മീഷൻ വെളിപ്പെടുത്തി.
ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സൗദി വനിതയായി അവർ മാറും. ശാസ്ത്ര പരീക്ഷണങ്ങൾ, അന്താരാഷ്ട്ര ഗവേഷണങ്ങള്‍, ബഹിരാകാശവുമായി ബന്ധപ്പെട്ട ഭാവി ദൗത്യങ്ങൾ എന്നിവയിൽ പങ്കാളികളാകാൻ ദീർഘവും ഹ്രസ്വവുമായ ബഹിരാകാശ യാത്രകൾക്കായി സൗദി യുവതീ യുവാക്കളെ വാര്‍ത്തെടുക്കാൻ ലക്ഷ്യമിടുന്ന സൗദി ബഹിരാകാശ യാത്രികര്‍ പ്രോഗ്രാമിന് കമ്മീഷൻ തുടക്കം കുറിച്ചു.