ഹോളിവുഡ് നടി കേറ്റ് വിൻസ്ലെറ്റിന് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ക്രൊയേഷ്യയിൽ ലീ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഇതേതുടർന്ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്.
ഷൂട്ടിങ്ങിനിടെ കാൽ വഴുതി വീണ താരത്തെ സഹപ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ലെന്നും ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ ആഴ്ച എപ്പോഴെങ്കിലും പുനരാരംഭിക്കുമെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
രണ്ടാം ലോകമഹായുദ്ധകാലത്ത് വോഗ് മാഗസിൻ കവർ മോഡലും ഫോട്ടോഗ്രാഫറുമായ ലീ മില്ലറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കെയ്റ്റ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെ യുദ്ധരംഗങ്ങൾ ചിത്രീകരിക്കാനാണ് നടിയുൾപ്പെടുന്ന സംഘം ക്രൊയേഷ്യയിലെത്തിയത്.