ധനുഷ് നായകനാകുന്ന പുതിയ ചിത്രം വാത്തിയുടെ റിലീസ് പ്രഖ്യാപിച്ചു. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി നടി സംയുക്ത മേനോനാണ് നായിക. ചിത്രം ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്.
ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ‘വാത്തി’യിൽ ധനുഷിന്റെ ഹെവി ഡാൻസ് ഉണ്ടാകുമെന്ന് ജിവി പ്രകാശ് കുമാർ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. നവീൻ നൂളിയാണ് ചിത്രത്തിന്റെ എഡിറ്റർ. തിരക്കഥാകൃത്ത് വെങ്കി അറ്റ്ലൂരിയാണ്.
‘തിരുച്ചിറമ്പലം’ ആയിരുന്നു ധനുഷിന്റെ അവസാന റിലീസ്. മിത്രൻ ജവഹർ ആണ് ചിത്രം സംവിധാനം ചെയ്തത്. വർഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേർന്ന് മിത്രൻ ജവഹർ തന്നെയാണ് തിരക്കഥയെഴുതിയിരിക്കുന്നത്. നിത്യ മേനോൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കർ, പ്രകാശ് രാജ് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.