ഇലക്ട്രിക് വാഹന നിർമാതാക്കളായ ഒല ഇലക്ട്രിക് തങ്ങളുടെ മുൻനിര ഓല എസ്1 പ്രോ സ്കൂട്ടറിന്റെ വിൽപ്പന ഇടിഞ്ഞ സാഹചര്യത്തിൽ രാജ്യത്തുടനീളം റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നു.
‘രാജ്യത്തുടനീളം എക്സ്പീരിയൻസ് സെൻ്ററുകൾ തുറക്കുന്നു. ഇതുവരെ 20, മാർച്ചോടെ 200-ലധികം’ ഒല സ്ഥാപകൻ ഭവിഷ് അഗർവാൾ ട്വീറ്റ് ചെയ്തു.
ഈ സ്റ്റോറുകൾ കമ്പനിയുടെ ഉടമസ്ഥതയിലും പ്രവർത്തനത്തിലും ആയിരിക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു. ജൂലൈ 29ന്, ഏകദേശം 1,40,000 രൂപ വിലയുള്ള എസ്1 പ്രോയുടെ വിൽപ്പനയിൽ ഇടിവുണ്ടായതിനെ തുടർന്ന് ഓലയിലെ പ്രധാന എക്സിക്യൂട്ടീവുകൾക്ക് വിവിധ മേഖലകൾ അനുവദിച്ച് വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി കമ്പനി ഒരു ആഭ്യന്തര മത്സരം നടത്തിയതായി റിപ്പോർട്ട് ഉണ്ട്.