ഓൾ ഇന്ത്യ ഫു്ടബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയ.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ബൂട്ടിയ മുൻപ് തീരുമാനിച്ചിരുന്നു. ഇതിനായി നാമനിർദേശപത്രിക സമർപ്പിക്കുകയും ചെയ്തു. പിന്നീടാണ് സുപ്രീം കോടതി തിരഞ്ഞെടുപ്പ് നീട്ടിവച്ചതും, പുതിയ തിരഞ്ഞെടുപ്പ് നടത്താൻ നിർദേശിച്ചതും. പിന്നാലെ ഇലക്ടട്രൽ കോളേജിൽ മാറ്റം വരുത്തുകയും ചെയ്തതോടെ ബൂട്ടിയ മത്സരിക്കില്ല എന്നാണ് കരുതപ്പെട്ടത്. ഇതിനു പിന്നാലെ തിരഞ്ഞെടുപ്പ് നടത്താതെ കല്യൺ ചൗബെയെ പ്രസിഡന്റായി ഏകപക്ഷീയ പാനൽ അവതരിപ്പിക്കാൻ സംസ്ഥാന അസോസിയേഷനുകൾ പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് ബൂട്ടിയ വീണ്ടും രംഗത്തെത്തിയത്.
ബൂട്ടിയ പുതിയ നാമനിർദേശപത്രിക സമർപ്പിച്ചതായാണ് റിപ്പോർട്ട്. രണ്ട് സംസ്ഥാനങ്ങുടെ പിന്തുണയും ബൂട്ടിയക്കുണ്ട്. ബൂട്ടിയയെ ആന്ധ്ര ഫുട്ബോൾ അസോസിയേഷൻ നിർദേശിച്ചപ്പോൾ രാജസ്ഥാൻ ഫുട്ബോൾ അസോസിയേഷനാണ് പിന്താങ്ങിയിരിക്കുന്നത്.