മുംബൈ: ഓഹരി വിപണി സൂചികകൾ തുടർച്ചയായ നാലാം ദിവസവും മുന്നേറി. സെൻസെക്സ് 545 പോയിന്റ് ഉയർന്ന് 58,115 ൽ ക്ലോസ് ചെയ്തു. ഈ വർഷം ഏപ്രിൽ 13ന് ശേഷം ഇതാദ്യമായാണ് സെൻസെക്സ് 58,000 കടക്കുന്നത്. നിഫ്റ്റി 181 പോയിന്റ് ഉയർന്ന് 17,340 ൽ എത്തി.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളും വാഹന ഓഹരികളും നിക്ഷേപകർ വാങ്ങിയതോടെ വിപണി കുതിച്ചുയർന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, മാരുതി സുസുക്കി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻടിപിസി, പവർഗ്രിഡ്, അൾട്രാടെക് സിമന്റ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്.