Spread the love

ദുബായ്: വടക്കൻ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഏഴ് ഏഷ്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവർ ഏത് രാജ്യക്കാരാണെന്നോ മറ്റു വിവരങ്ങളോ അറിയില്ല. കൂടുതൽ പേരെ കാണാതായിട്ടുണ്ടോ എന്നും വ്യക്തമല്ല.

പ്രളയബാധിത പ്രദേശങ്ങളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ സൈന്യവും ദ്രുതകർമ്മ സേനയും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഹെലികോപ്റ്ററുകൾ മലയോര മേഖലകളിലും വാടികളിലും നിരീക്ഷണം നടത്തുന്നുണ്ട്. റാസ് അൽ ഖൈമ പൊലീസ് മോർച്ചറിയിൽ രാത്രി വൈകിയും മൃതദേഹമൊന്നും എത്തിയില്ല.

ഫുജൈറ, റാസ് അൽ ഖൈമ, ഷാർജ എമിറേറ്റ് എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഫെഡറൽ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ഡോ. അലി സാലിം അൽ തുനൈജി അറിയിച്ചു. വലിയതോതിൽ നാശനഷ്ടമുണ്ടായ ഫുജൈറയിലെ പല മേഖലകളിലും വെള്ളം താഴ്ന്നിട്ടില്ല.

By newsten