Spread the love
മേഘമല കടുവാസങ്കേതം
വനത്തിനുള്ള തേയിലത്തോട്ടം തമിഴ്‌നാട് ആശങ്കയിൽ
. വിവാദമായാൽ കേരളത്തിനെതിരെയും ആയുധമാക്കും.
വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മേഘമല കടുവാസങ്കേതമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട് ആശങ്കയിൽ. വനമേഖലയ്ക്കു സമീപമുള്ള സ്വകാര്യവ്യക്തിയുടെ തേയിലത്തോട്ടം എന്തു ചെയ്യുമെന്ന് അറിയാത്തതാണ് ആശങ്കയ്ക്കു ഇട നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മേഘമലയും ഇതിനോട് ചേർന്ന ശ്രീവല്ലി പുത്തൂർ അണ്ണാൻ ചാമ്പൽ അണ്ണാൻ സംരക്ഷണ പ്രദേശവമുാണ് കടുവാസങ്കേതമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ഉത്തരവിട്ടത്. സംരക്ഷണ കേന്ദ്രത്തിനുള്ളിലാണ് സ്വകാര്യവ്യക്തിയുടെ തേയിലത്തോട്ടം സ്ഥിതി ചെയ്യുന്നത്. ഇതു വിട്ടുകൊടുക്കാൻ ഇവർ തയാറായിട്ടില്ല. ചട്ടപ്രകാരം കടുവാസങ്കേതത്തിനുള്ളിൽ മറ്റു നിർമാണ പ്രവർത്തനങ്ങളോ, സ്വകാര്യ എസ്‌റ്റേറ്റുകളോ കാണാൻ പാടില്ല. ഇതു വിവാദമാകുകയാണെങ്കിൽ കേരളത്തിൽ പെരിയാർ കടുവാസംരക്ഷണ ക്രേന്ദം സ്ഥിതി ചെയ്യുന്ന ഗവിയോട് ചേർന്നുള്ള സ്വകാര്യ എസ്‌റ്റേറ്റ് ചൂണ്ടിക്കാട്ടി മറുവാദം ഉന്നയിക്കാനായിരിക്കും തമിഴ്‌നാട് നീക്കം. ഇതും വനത്തിനുള്ളിലാണ്. ഇതൊഴിപ്പക്കാൻ കേരളം ഇതുവരെ തയാറായിട്ടില്ല. ഇതാകും തമിഴ്‌നാടിന്റെയും ബലം. മേഘമലയെക്കാൾ കൂടുതൽ കടുവകളുള്ള സ്ഥലമാണ് പെരിയാർ കടുവാ സംരക്ഷണ കേന്ദ്രം. കൂടാതെ മൂന്നാർ ദേശീയ ഉസ്യാന കേന്ദ്രവും കൈയേറ്റക്കാരിൽ നിന്നൊഴിപ്പിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടില്ല. ഇതും തമിഴ്‌നാട് ചൂണ്ടിക്കാട്ടും. തമിഴ് ഭൂരിക്ഷ പ്രദേശമായ മൂന്നാർ തമിഴ്‌നാടിനു മുൻപേ കണ്ണുള്ള സ്ഥലമാണ്.
626 ചതുര ഏക്കറിലാണ് മേഘമല സ്ഥിതി ചെയ്യുന്നത്. മേഘങ്ങളെ തൊട്ടു നിൽക്കുന്ന ഈ പ്രദേം നിരവധി ജീവികളുടെ ആവാസ കേന്ദ്രമാണ്. മുൻപ് എട്ടുകടുവകർ ഉണ്ടായിരുന്ന മേഘമലയിൽ 2018-ലെ സെൻസസ് പ്രകാരം 11 പെൺകടുവകളെയും, മൂന്ന് ആൺകടുവകളെയും കണ്ടെത്തിയായതായാണ് വിവരം. കടുവകളുടെ ആവാസ സ്ഥമായ പ്രദേശത്ത് ആന, പുലി, മ്ലാവ് കേഴമാൻ,മുതൽ കരിങ്കുരങ്ങുവരെയുണ്ട്. എന്നാൽ കടുവകളുടെ എണ്ണത്തിലെ വർധനവും, സ്ഥിര സാന്നിധ്യവും കണ്ടെത്തിയതിനെ തുടർന്ന് കടുവാ സംരക്ഷണ അഥോറിറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ഇവിടം കടുവാ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത്. സർക്കാരിന്റെ കീഴിലുള്ള 51-ാമത് കടുവാസംരക്ഷണ കേന്ദ്രമാണിത്. മേഘമല കടുവാസംരക്ഷണ കേന്ദ്രമായതോടെ ഇവിടേയ്‌ക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും നിയന്ത്രണം വരും.

By admin

Leave a Reply

Your email address will not be published. Required fields are marked *