യുജീൻ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ. യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാംസ്ഥാനക്കാരനായാണ് നീരജ് തന്റെ കന്നി ലോക ഫൈനലിന് യോഗ്യത നേടിയത്. 88.13 മീറ്റർ ദൂരം മറികടന്നാണ് ചോപ്രയുടെ വെള്ളി മെഡൽ നേട്ടം.
2003ൽ ലോംഗ്ജമ്പർ അഞ്ജു ബോബി ജോർജ് നേടിയ വെങ്കലമാണ് ഇതിനു മുൻപ് ലോക ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ഏക മെഡൽ.
ആറ് വർഷം മുമ്പ് ജൂലൈയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ കായിക പ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ നീരജ് ഇതിനകം തന്നെ കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ഒടുവിൽ ഒളിമ്പിക്സ് എന്നിവയിൽ സ്വർണം നേടിയിട്ടുണ്ട്.