ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് യുഎഇ ആതിഥേയത്വം വഹിക്കും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിസിസിഐ അപെക്സ് കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗാംഗുലി.
യു.എ.ഇയിൽ ആ സമയത്ത് മഴയ്ക്ക് സാധ്യതയില്ലാത്തതിനാലാണ് ഏഷ്യാ കപ്പ് യു.എ.ഇയിൽ നടത്തുന്നതെന്നും ഗാംഗുലി പറഞ്ഞു. ശ്രീലങ്കയിലാണ് ഏഷ്യാ കപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ, രാജ്യത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർ പിന്മാറുകയായിരുന്നു.
നിലവിലെ സാഹചര്യത്തിൽ ഏഷ്യാ കപ്പ് നടത്താൻ കഴിയില്ലെന്ന് ശ്രീലങ്കൻ അധികൃതർ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ (എസിഎ) അറിയിച്ചിട്ടുണ്ട്. ലങ്കൻ പ്രീമിയർ ലീഗിന്റെ മൂന്നാം പതിപ്പും മാറ്റിവെച്ചു. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ടി20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുക.