മുംബൈ: ഇന്ത്യൻ ഓഹരി വിപണി സൂചികകൾ തുടർച്ചയായ മൂന്നാം ദിവസവും മുന്നേറി. ഇപ്പോൾ പ്രാരംഭ മാന്ദ്യത്തിൽ നിന്ന് കരകയറികൊണ്ടിരിക്കുകയാണ്. സെൻസെക്സ് 246 പോയിന്‍റും നിഫ്റ്റി 62 പോയിന്‍റും ഉയർന്നു. ആഗോള വിപണികളിലെ സമ്മിശ്ര പ്രവണതകൾക്കിടയിലും ബാങ്കിംഗ്, ലോഹ, ഊർജ്ജ ഓഹരികളിലെ നേട്ടമാണ് ആഭ്യന്തര വിപണിയെ പിന്തുണച്ചത്. തകർന്ന രൂപ തിരിച്ചുകയറിയതും ആശ്വാസമായി. ക്ലോസിംഗ് ലെവൽ: സെൻസെക്സ്-54767, നിഫ്റ്റി-16340. ആക്സിസ് ബാങ്കാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, അൾട്രാടെക് സിമന്‍റ് എന്നിവയും മുന്നേറി. നെസ്ലെ ഇന്ത്യ, എച്ച്സിഎൽ ടെക്നോളജീസ്, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്‍റ്സ് എന്നിവ പിന്നിലാണ്. വിദേശ നിക്ഷേപകർ തിങ്കളാഴ്ച 156 കോടി രൂപയുടെ ഓഹരികൾ വാങ്ങി.