Spread the love

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്യാൻ താൽപ്പര്യമില്ലെന്ന നിലപാട് ബയേൺ മ്യൂണിക്ക് ആവർത്തിച്ചു. ക്രിസ്റ്റ്യാനോയോട് തങ്ങൾക്ക് ബഹുമാനമുണ്ടെന്നും എന്നാൽ അദ്ദേഹത്തെ സൈൻ ചെയ്യുന്നതിൽ താൽപര്യമില്ലെന്നും ബയേൺ സ്പോർട്ടിംഗ് ഡയറക്ടർ ഹസൻ സാലിഹാമിദ്സിക് പറഞ്ഞു.

ക്രിസ്റ്റ്യാനോയുടെ ഏജന്‍റ് ജോർജ് മെൻഡിസ് നേരത്തെ തന്നെ ബയേണിനെ സമീപിച്ചിരുന്നു. എന്നാൽ താരത്തിൽ തങ്ങൾക്ക് താൽപര്യമില്ലെന്ന് ബയേൺ പറഞ്ഞു. ഇതിന് ശേഷം ബയേണിന്‍റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയെ ബാഴ്സ ടീമിലെത്തിച്ചു. ഇതിന് പിന്നാലെയാണ് ജോർജ് മെൻഡിസ് വീണ്ടും ബയേണിനെ സമീപിച്ചത്.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ ഭാഗമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഇതിന്‍റെ ഭാഗമായാണാ മെൻഡിസ് ജർമ്മൻ വമ്പന്മാരെ സമീപിച്ചത്. ബയേണുമായി ചർച്ച നടത്തിയെങ്കിലും ബയേൺ സൂപ്പർതാരത്തോട് താൽപ്പര്യം കാണിച്ചില്ല. ക്രിസ്റ്റ്യാനോയുടെ പ്രായം, ശമ്പളം, കളിയുടെ ശൈലി എന്നിവയുടെ അടിസ്ഥാനത്തിലാണ് ബയേണിന്‍റെ തീരുമാനം.

By newsten