Spread the love

ദോഹ: പ്രവാസികൾക്കുള്ള ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി പട്ടികയിൽ ഇടം നേടി ഖത്തർ. 2022ല്‍ പ്രവാസി വനിതകള്‍ക്കായുള്ള മികച്ച ജീവിത നിലവാരത്തില്‍ ലോകത്ത് എട്ടാം സ്ഥാനം ഖത്തര്‍ സ്വന്തമാക്കി. ഇന്‍റർനാഷണൽ എക്സ്പാറ്റ് ഇൻസൈഡർ റിപ്പോർട്ട് 2022 ലാണ് ഖത്തർ ഈ നേട്ടം കൈവരിച്ചത്. ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിലെ ഹെൽത്ത് ആൻഡ് വെൽ ബീയിംഗ് സബ് കാറ്റഗറിയിൽ ഖത്തർ നാലാം സ്ഥാനത്താണ്.

നാല് ഉപവിഭാഗങ്ങളിലായി 52 രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്.  ഡിജിറ്റൽ ലൈഫ് വിഭാഗത്തിൽ 17-ാം സ്ഥാനത്തും അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ 10-ാം സ്ഥാനത്തും ഭവനനിർമ്മാണത്തിൽ 24-ാം സ്ഥാനത്തും ഭാഷാ വിഭാഗത്തിൽ നാലാം സ്ഥാനത്തുമാണ് ഖത്തർ. ചൊവ്വാഴ്ചയാണ് സർവേ ഫലം പുറത്തുവന്നത്. 

177 രാജ്യങ്ങളിൽ 181 പ്രദേശങ്ങളിൽ താമസിക്കുന്ന 12,000 ആളുകളിൽ നിന്നുള്ള പ്രതികരണങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയത്.  ജീവിത നിലവാരം, ജീവിതസുഖം, തൊഴിൽ, സാമ്പത്തികം എന്നിവയിലെ സംതൃപ്തി സർവേയിൽ ഉൾപ്പെടുന്നു. 

By newsten