നയാഗ്ര വെള്ളച്ചാട്ടം ലോകപ്രശസ്തമാണ്. യുഎസ്-കാനഡ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രകൃതിഭംഗി ധാരാളം സന്ദർശകരെ ആകർഷിക്കുന്നു. ദൃശ്യസൗന്ദര്യത്തിന്റെ കാര്യത്തിൽ നയാഗ്രയെ കടത്തിവെട്ടിയ ഇന്ത്യയിലെ ഒരു വെള്ളച്ചാട്ടം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
കര്‍ണാടകയിലെ ഷിമോഗയിലുള്ള ജോഗ് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഗ്രീന്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ആയ എറിക് സോള്‍ഹെയിം. ഇത് നയാഗ്രയല്ല ഇന്ത്യയിലെ ജോഗ് വെള്ളച്ചാട്ടമാണെന്ന തലക്കെട്ടില്‍ അദ്ദേഹം ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു. 1.8 മില്യണ്‍ ആളുകളാണ് ഇതിനോടകം ദൃശ്യങ്ങള്‍ കണ്ടിരിക്കുന്നത്
സെൽഹൈമിന്റെ ട്വീറ്റ് നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്. ജോഗ് വെള്ളച്ചാട്ടത്തിന്റെ ഭംഗിയെയും പലരും അഭിനന്ദിച്ചു.