ന്യൂഡൽഹി: രാജ്യത്ത് റീട്ടെയ്ല്‍ പണപ്പെരുപ്പത്തിൽ നേരിയ കുറവ്. ജൂണിൽ റീട്ടെയ്ല്‍ പണപ്പെരുപ്പം 7.01 ശതമാനവും, മെയ് മാസത്തിൽ 7.04 ശതമാനമായിരുന്നു. അതേസമയം, പണപ്പെരുപ്പം തുടർച്ചയായ ആറാം മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച അനുവദനീയമായ നിരക്കിന് മുകളിൽ തന്നെ തുടർന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇന്ധന നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുണ്ടെങ്കിലും ആദ്യ മാസങ്ങളിൽ കാര്യമായ പ്രത്യാഘാതമൊന്നും ഉണ്ടായിട്ടില്ല.