ദുബായ്: ദിർഹവുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 23 പൈസയുടെ ഇടിവോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി യു.എ.ഇ ദിർഹം. ഒരു ദിർഹത്തിന് 21.66 രൂപയാണ് നൽകേണ്ടത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 79.49 ൽ എത്തിയതിന് പിന്നാലെ ദിർഹത്തിന്റെ മൂല്യവും ഉയർന്നു.
ഐടി, ടെലികോം മേഖലകളിലെ ഉയർന്ന വിൽപ്പന സമ്മർദ്ദം കാരണം ഇന്ത്യൻ ഓഹരി വിപണിയിലെ ഇടിവിനെ തുടർന്നാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. അതേസമയം, ഈ സാഹചര്യം പ്രവാസികൾക്ക് ഗുണകരമാണ്. കൂടുതൽ പണം നാട്ടിലേക്ക് അയയ്ക്കാൻ പ്രവാസികൾ ഈ സാഹചര്യം ഉപയോഗിക്കും.