ചിലി: ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയ്ക്ക് മുകളിലൂടെ പ്രകാശം വർഷിച്ച് ഉൽക്ക കടന്നുപോയി. ജൂലൈ 7ന് രേഖപ്പെടുത്തിയ ഈ പ്രതിഭാസം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കത്തിയമർന്ന പാറയുടെ ചെറിയ ഭാഗമാണെന്ന് കോൺസെപ്ഷൻ സർവകലാശാലയിലെ ഗവേഷകർ സ്ഥിരീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ആൻഡീസ് മേഖലയിൽ അപ്രത്യക്ഷമാകുന്നതിന് മുമ്പ് ഉൽക്ക പല ഭാഗങ്ങളായി വിഘടിച്ചതായും റിപ്പോർട്ട് ഉണ്ട്.