Spread the love

ഷർഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ എഴുതി വിനീത് കുമാർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഡിയർ ഫ്രണ്ട്. ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ഷൈജു ഖാലിദ്, സമീർ താഹിർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂണ് 10 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.  തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതിരുന്ന ചിത്രം ഇപ്പോൾ ഒ.ടി.ടി.യിൽ റിലീസ് ചെയ്തു. ടൊവീനോ തോമസും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. സഞ്ജന നടരാജൻ, അർജുൻ ലാൽ, ബേസിൽ ജോസഫ്, അർജുൻ രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസാണ് ചിത്രത്തിൻ സംഗീതം ഒരുക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിർവഹിക്കുന്നു. വിനീതിന്‍റെ രണ്ടാമത്തെ ചിത്രമാണിത്. ഫഹദ് നായകനായി അഭിനയിച്ച ‘അയാൾ ഞാനല്ല’ ആണ് ആദ്യ ചിത്രം

By newsten