Spread the love

ആർക്കാണ് സമൂസ കഴിക്കാൻ ഇഷ്ടമില്ലാത്തത്? പക്ഷെ എത്ര സമൂസ കഴിക്കാം ? ഒറ്റ ഇരിപ്പിൽ എട്ട് കിലോ സമൂസ കഴിക്കാൻ കഴിയുമോ? അങ്ങനെയാണെങ്കിൽ, ഒരു സമ്മാനം നിങ്ങളെ കാത്തിരിക്കുന്നു.

നിരവധി സമൂസകളുടെ സംയോജനമല്ല, മറിച്ച് 8 കിലോഗ്രാം ഭാരമുള്ള ഒരൊറ്റ സമൂസ. ഈ ‘ബാഹുബലി സമൂസ’ ഇന്‍റർനെറ്റിൽ വൈറലായിരിക്കുകയാണ്.

ഉത്തർ പ്രദേശിലെ മീററ്റിലെ കൗശൽ സ്വീറ്റ്സിലാണ് ഈ ഭീമൻ സമൂസ ഉള്ളത്. ഉരുളക്കിഴങ്ങ്, ഗ്രീൻപീസ്, ഡ്രൈ ഫ്രൂട്ട്സ്, പനീർ എന്നിവ അടങ്ങിയ സമൂസ വളരെ രുചികരമായിരിക്കുമെന്നതിൽ സംശയമില്ല. എന്നാൽ ഈ സമൂസ ചലഞ്ചിൽ ഇതുവരെ ആരും പങ്കെടുത്തിട്ടില്ലെന്ന് കടയുടമ ശുഭം പറയുന്നു.

By newsten