ചെന്നൈ : തെന്നിന്ത്യൻ സൂപ്പർ താരം വിക്രമിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. താരത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ‘പൊന്നിയിൻ സെൽവന്റെ’ ടീസർ ലോഞ്ചിൽ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും ചെന്നൈയിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.നടനെ ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് നിരവധി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെതിരെ വിക്രമിന്റെ മകൻ ധ്രുവ് രംഗത്ത്. പിതാവിന്റെ ആരോഗ്യത്തെക്കുറിച്ച് എല്ലാവർക്കും അപ്ഡേറ്റുകൾ നൽകുകയും തെറ്റായ റിപ്പോർട്ടുകൾക്കെതിരെ പ്രതികരിക്കുകയും ചെയ്തു. “പ്രിയപ്പെട്ട ആരാധകരേ, അഭ്യുദയകാംക്ഷികളേ, അപ്പയ്ക്ക് നെഞ്ചിൽ ചെറിയ അസ്വസ്ഥത ഉണ്ടായിരുന്നു, അതിനായി ചികിത്സയിലാണ്. അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇതേക്കുറിച്ചുള്ള കിംവദന്തികൾ കേൾക്കുമ്പോൾ ഞങ്ങൾക്ക് വേദനയുണ്ട്.” ഞങ്ങളുടെ കുടുംബത്തിന് ഇപ്പോൾ ആവശ്യമായ സ്വകാര്യത നൽകണമെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, ധ്രുവ് കൂട്ടിച്ചേർത്തു.