ഹണിമൂൺ ആഘോഷങ്ങൾക്ക് ശേഷം ചെന്നൈയിലേക്ക് മടങ്ങിയ നയൻതാരയും വിഘ്നേഷ് ശിവനും തങ്ങളുടെ പുതിയ ബംഗ്ലാവിലേക്ക് മാറാൻ ഒരുങ്ങുകയാണ്. ചെന്നൈ പോയ്സ് ഗാർഡനിലാണ് നയൻതാര വിഘ്നേഷ് ശിവന് സമ്മാനമായി നൽകിയ ബംഗ്ളാവ്. രജനീകാന്ത് പുതിയ വീടിന്‍റെ അയൽവാസിയാണ്. വീടിന്‍റെ ഇന്‍റീരിയർ ഡിസൈൻ ജോലികൾ പുരോഗമിക്കുകയാണ്. ഇതിനായി വലിയ തുകയാണ് ചെലവഴിക്കുന്നത്. 16,500 ചതുരശ്ര അടി വിസ്തീർണത്തിലാണ് കൊട്ടാരസമാനമായ വീട് സ്ഥിതി ചെയ്യുന്നത്. 20 കോടി രൂപയാണ് നിർമ്മാണച്ചെലവ്. വീടിനുള്ളിൽ ഒരു തിയേറ്റർ, ഒരു നീന്തൽക്കുളം, ഒരു ജിംനേഷ്യം എന്നിവയുണ്ട്. ബാത്ത്റൂമിന് മാത്രം 1500 ചതുരശ്ര അടി വിസ്തീർണമുണ്ടെന്നാണ് വിവരം. നയൻതാരയും വിഘ്നേഷ് ശിവനും ഉടൻ തന്നെ പുതിയ വീട്ടിലേക്ക് മാറാൻ തീരുമാനിച്ചിട്ടുണ്ട്. ഹൈദരാബാദിലും ചെന്നൈയിലും നയൻതാരയ്ക്ക് ബംഗ്ലാവുകളുണ്ട്.