Spread the love

ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഇന്ന് 41-ാം പിറന്നാള്‍. പ്രിയപ്പെട്ട തലയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. ഐസിസിയുടെ എല്ലാ കിരീടവും നേടിയ ഏക ഇന്ത്യന്‍ നായകനാണ് ധോണി. ഇതിലൂടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെന്ന പേരും ധോണി നേടിയെടുത്തു. ഇത്തവണ ധോണിയുടെ ജൻമദിനാഘോഷം കുടുംബസമേതം ലണ്ടനിൽ നടക്കും. 2007ലെ ടി20 ലോകകപ്പ്, 2010ലെ ഐസിസി ടെസ്റ്റ്, 2010 ഏഷ്യാ കപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2011ലെ ഐസിസി ടെസ്റ്റ് മെയ്സ്, 2013ലെ ചാംപ്യൻസ് ട്രോഫി, 2016 ഏഷ്യാ കപ്പ് എന്നിവ ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ നേടിയിട്ടുണ്ട്. 2011-ലെ ലോകകപ്പിനുശേഷം നടന്ന പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ പരാജയം ഏറ്റുവാങ്ങിയ ടീം ചാമ്പ്യന്‍സ് ട്രോഫി നേടുന്ന കാഴ്ച അമ്പരപ്പോടെയാണ് ലോകം നോക്കിക്കണ്ടത്.

രാജ്യത്തിനായി 90 ടെസ്റ്റുകളിൽ നിന്ന് 4876 റണ്സും 350 ഏകദിനങ്ങളിൽ നിന്ന് 10,773 റണ്സും 98 ടി20യിൽ നിന്ന് 1617 റണ്സും ധോണി നേടിയിട്ടുണ്ട്. 2011ൽ നുവാൻ കുലശേഖരയെ സിക്സർ പറത്തിയാണ് ധോണി ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത്.

കളിക്കളത്തിലെ വ്യത്യസ്ത ശൈലിയിലൂടെയും കളിയോടുള്ള സമീപനത്തിലൂടെയും ധോണി നേടിയത് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കൂടിയായിരുന്നു. സച്ചിൻ തെൻഡുൽക്കർ കഴിഞ്ഞാൽ ഇത്രയധികം ആരാധകരുള്ള മറ്റൊരു കളിക്കാരനും ഇന്ത്യൻ ക്രിക്കറ്റിലില്ല.

By newsten