Spread the love

ഈ വർഷം ഫെബ്രുവരിയിലാണ് ഇന്ത്യൻ സൂപ്പർഹീറോ ‘ശക്തിമാൻ’ വെള്ളിത്തിരയിലെത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നത്. തുടർന്ന് ചിത്രത്തിന്‍റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ബിഗ് സ്ക്രീനിൽ നടൻ മുകേഷ് ഖന്ന അവതരിപ്പിച്ച ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ രൺവീർ സിംഗ് തയ്യാറെടുക്കുന്നതായി സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട സൂപ്പർഹീറോയെ ബിഗ് സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ ഇപ്പോൾ. ചിത്രം മൂന്ന് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

By newsten