ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കര്‍ബര്‍ഗിനെ കുറിച്ച് വിചിത്രമായ വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ. ഫെയ്സ്ബുക്കിലെ ആദ്യകാല ജീവനക്കാരിൽ ഒരാളായ നോഹ കാഗൻ ഫേസ്ബുക്കിൽ ജോലി ചെയ്യുമ്പോൾ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ജീവനക്കാർ തയ്യാറാക്കിയ കോഡുകൾ ഇഷ്ടപ്പെട്ടില്ലെങ്കിലോ വെബ്സൈറ്റിൽ എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിലോ, ഓഫീസിനുള്ളിൽ വാൾ വീശി നടക്കുന്ന ശീലം സക്കർബർഗിനുണ്ടായിരുന്നു.
“ഇത് നീ വേഗം ശരിയാക്കിയില്ലെങ്കില്‍ ഇടിച്ച് ശരിയാക്കുമെന്നും’ എന്നും വാള് കയ്യില്‍ പിടിച്ച് ‘ ഇത് വെച്ച് ഞാന്‍ നിന്നെ വെട്ടിനുറുക്കും”. എന്നുമെല്ലാം അദ്ദേഹം സ്നേഹത്തോടെ ശകാരിക്കുമായിരുന്നുവെന്നാണ് കാഗന്‍ വ്യക്തമാക്കിയത്.