ബ്യൂണസ് ഐറിസ്: ലയണൽ മെസിയേ പിന്നിലാക്കി അർജന്‍റീനയുടെ ഏറ്റവും മൂല്യമേറിയ താരമായി 24കാരൻ ലൗതാരോ മാര്‍ട്ടിനസ്. ട്രാൻസ്ഫർ മൂല്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ ഇന്‍റർ മിലാൻ സ്ട്രൈക്കർ ഒന്നാം സ്ഥാനം നേടിയത്.
അര്‍ജന്റൈന്‍ ക്ലസ് റേസിങ്ങില്‍ നിന്ന് 2018ലാണ് മാര്‍ട്ടിനസ് ഇന്റര്‍ മിലാനിലേക്ക് എത്തുന്നത്. 22.7 മില്യണ്‍ യൂറോ ആയിരുന്നു ഫീ. ഇന്ററിന് വേണ്ടി 179 മത്സരങ്ങളില്‍ നിന്ന് 74 ഗോളും 24 അസിസ്റ്റും മാര്‍ട്ടിനസിന്റെ പേരിലുണ്ട്. സീരി എ കിരീടത്തിലേക്കും കോപ്പ ഇറ്റാലിയയിലേക്കും തന്റെ ടീമിനെ നയിക്കാന്‍ മാര്‍ട്ടിനസിന് കഴിഞ്ഞു
ഈ സീസണിൽ 49 മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ മാർട്ടിനെസ് നേടിയിട്ടുണ്ട്. 75 മില്യണ്‍ യൂറോയുടെ ആസ്തിയുള്ള മാർട്ടിനെസ് മെസിയെ മറികടന്ന് അർജന്‍റീനയുടെ ഏറ്റവും വിലയേറിയ കളിക്കാരനായി മാറി. 50 മില്യണ്‍ യൂറോയാണ് മെസിയുടെ ട്രാൻസ്ഫർ മൂല്യം. ക്രിസ്റ്റ്യന്‍ റൊമേരോയാണ് മെസിക്ക് പിന്നിലായുള്ളത്. 48 മില്യണ്‍ യൂറോയാണ് ടോട്ടനം താരത്തിന്റെ മൂല്യം.