Spread the love

ഐ ലീഗ് സൂപ്പർക്ലബ്ബും നിലവിലെ ചാമ്പ്യൻമാരുമായ ഗോകുലം കേരളയ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. കാമറൂണിൽ നിന്നുള്ള റിച്ചാർഡ് ടോവ അടുത്ത സീസണിൽ ക്ലബ്ബിനെ നയിക്കും. ഇറ്റാലിയൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നെസെയ്ക്ക് പകരക്കാരനായാണ് റിച്ചാർഡ് ഗോകുലത്തിന്‍റെ ഡഗ്ഔട്ടിൽ എത്തുന്നത്.

കാമറൂണിന്‍റെ ദേശീയ ടീമിലെ ശ്രദ്ധേയരായ കളിക്കാരിൽ ഒരാളായിരുന്നു റിച്ചാർഡ്. കാമറൂണിനെ 1990 ലോകകപ്പ് യോഗ്യത നേടാൻ സഹായിക്കുന്നതിൽ റിച്ചാർഡ് ഒരു പ്രധാന പങ്ക് വഹിച്ചു. എന്നാൽ പരിക്ക് കാരണം അദ്ദേഹത്തിന് ലോകകപ്പിൽ കളിക്കാനായില്ല. കളിയിൽ നിന്ന് വിരമിച്ച ശേഷം, റിച്ചാർഡ് ജർമ്മനിയിലെ പ്രശസ്തമായ ഫോർച്യൂൺ ഡ്യൂസൽഡോർഫിന്‍റെ യൂത്ത് ടീമിന്‍റെ പരിശീലക വേഷം ഏറ്റെടുത്തു. ജർമ്മനിയിലെയും കാമറൂണിലെയും വിവിധ ക്ലബുകളിൽ പ്രവർത്തിച്ചിട്ടുള്ള റിച്ചാർഡ് കാമറൂണിന്‍റെ അണ്ടർ 17, അണ്ടർ 23 ടീമുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്.

2020-21 സീസണിൽ ഗോകുലത്തിന്‍റെ പരിശീലകനായി അന്നെസ ചുമതലയേറ്റു. ആദ്യ സീസണിൽ തന്നെ മികച്ച അറ്റാക്കിംഗ് ഫുട്ബോൾ സൃഷ്ടിച്ച ഗോകുലം എല്ലാ പ്രവചനങ്ങളും കാറ്റിൽ പറത്തി ഐ ലീഗ് കിരീടം ഉയർത്തി. കഴിഞ്ഞ സീസണിലും കിരീടം നിലനിർത്താൻ ആനെസിന്‍റെ ടീമിൻ കഴിഞ്ഞു. കിരീടങ്ങളുടെ ഹാട്രിക്കിനൊപ്പം, റിച്ചാർദിന് ഇപ്പോൾ ഒരു ഐഎസ്എൽ പ്രമോഷൻ എന്ന വലിയ ലക്ഷ്യമുണ്ട്.

By newsten