ചൈന: കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ ചിന്ത നിരീക്ഷിക്കാൻ ചൈനീസ് സർക്കാർ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വികസിപ്പിച്ചെടുത്തതായി റിപ്പോർട്ടുകൾ. “ആശയങ്ങളിലും രാഷ്ട്രീയ പഠനങ്ങളിലും” താൽപ്പര്യമുണ്ടോ എന്നറിയാൻ മുഖഭാവങ്ങളും മസ്തിഷ്ക തരംഗങ്ങളും ആഴത്തിൽ വിശകലനം ചെയ്യാൻ കഴിയുന്ന സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തതായി ചൈനയിലെ ഗവേഷകർ അവകാശപ്പെടുന്നു.
ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ ഡിജിറ്റൽ ഏകാധിപത്യമാണ് ചൈന നടപ്പാക്കുന്നത്. പാർട്ടി അംഗങ്ങളുടെ മനസ്സ് നിരീക്ഷിക്കാൻ ബിഗ് ഡാറ്റ, മെഷീൻ ലേണിംഗ്, ഫെയ്സ് റെക്കഗ്നിഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ ചൈന പദ്ധതിയിടുന്നു.
പാർട്ടിയോട് നന്ദിയുള്ളവരായിരിക്കാനും പാർട്ടിയെ ശ്രദ്ധിക്കാനും പാർട്ടിയെ പിന്തുടരാനുമുള്ള അവരുടെ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൂടുതൽ ശക്തിപ്പെടുത്താൻ ഹൈടെക് വികസനം ഉപയോഗിക്കണമെന്ന് ചൈനയിലെ ഹെഫി കോംപ്രിഹെൻസീവ് നാഷണൽ സയൻസ് സെന്‍റർ പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു.