കൊൽക്കത്ത: പ്രശസ്ത ബംഗാളി സംവിധായകൻ തരുൺ മജുംദാർ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മധ്യവർത്തി കുടുംബങ്ങളുടെ ജീവിതകഥകൾ വെള്ളിത്തിരയിൽ എത്തിച്ച സംവിധായകനായിരുന്നു അദ്ദേഹം.
ബസന്ത ചൗധരിക്കൊപ്പം ‘അലോർ പിപാസ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ദിലീപ് മുഖോപാധ്യായ, സച്ചിൻ മുഖർജി എന്നിവർക്കൊപ്പം തരുൺ മജുംദാർ യാത്രിക് എന്ന സിനിമാ കൂട്ടായ്മയുടെ ഭാഗമായിരുന്നു. 1963-ൽ യാത്രിക് വേർപിരിഞ്ഞു.
ബാലികാ ബധു (1976), കുഹേലി (1971), ശ്രീമാൻ പൃഥ്വിരാജ് (1972), ഗണദേവത (1978), ദാദർ കീർത്തി (1980) എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.