ആംസ്റ്റർഡാം: വനിതാ ലോകകപ്പ് ഹോക്കി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് 1-1ന് സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ഇസബെല്ല പീറ്ററിന്റെ ഗോളിൽ ഇംഗ്ലണ്ട് മുന്നിലെത്തിയപ്പോൾ 28-ാം മിനിറ്റിൽ വന്ദന കഥാരിയയിലൂടെ ഇന്ത്യ തിരിച്ചടിച്ചു.
പിന്നീട് ഇരുടീമുകളും മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഫിനിഷിംഗിൽ പരാജയപ്പെട്ടു. ഇന്ത്യൻ ഗോൾകീപ്പർ സവിത പൂനിയയുടെ തകർപ്പൻ സേവുകളും മത്സരത്തിൽ ഇന്ത്യയ്ക്ക് നിർണായകമായിരുന്നു. നാളെ ചൈനയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.