മധുര നിയന്ത്രിത ഭക്ഷണക്രമവും നടക്കുമ്പോൾ ധരിക്കാൻ പ്രത്യേക തുകൽ ചെരിപ്പുകളും. 52 വയസ്സുള്ള ഗാന്ധിമതി ആനയുടെ അമിതവണ്ണവും കാലുവേദനയും കുറയ്ക്കാൻ ശ്രമിക്കുകയാണ് മെഡിക്കൽ സംഘം. തിരുനെൽവേലിയിലെ 2000 വർഷം പഴക്കമുള്ള നെല്ലൈയപ്പർ ക്ഷേത്രത്തിലെ ആനയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആനയ്ക്ക് അമിതഭാരമുള്ളതായി കണ്ടെത്തിയത്.
തുടർന്ന്, അതിനുള്ള ചികിത്സകൾക്കൊപ്പം ദൈനംദിന നടത്തവും ഭക്ഷണക്രമീകരണവും ആരംഭിച്ചു. വ്യായാമം, മധുരനിയന്ത്രണം, ഫൈബർ അടങ്ങിയ ഭക്ഷണക്രമം എന്നിവയിലൂടെ 6 മാസത്തിനുള്ളിൽ 150 കിലോ കുറച്ചെങ്കിലും സന്ധിവേദന തുടർന്നു. നടക്കുമ്പോൾ വേദന ലഘൂകരിക്കാൻ ഭക്തർ ഇപ്പോൾ 12,000 രൂപ വിലമതിക്കുന്ന ഒരു പ്രത്യേക തുകൽ ചെരിപ്പ് നിർമ്മിച്ചിട്ടുണ്ട്. ഷൂസ് ഔഷധ ചേരുവകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.