Spread the love

റിയാദ്: കഴിഞ്ഞ 20 വർഷത്തിനിടയിലെ സ്ത്രീകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് സൗദി അറേബ്യയിൽ രേഖപ്പെടുത്തി. 2022 ന്റെ ആദ്യ പാദത്തിന്റെ അവസാനത്തിലാണ് സൗദി അറേബ്യ ഈ നേട്ടം കൈവരിച്ചത്. ആദ്യ പാദത്തിന്റെ അവസാനത്തോടെ 15 വയസും അതിൻ മുകളിലും പ്രായമുള്ള സൗദി സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 20.2 ശതമാനത്തിലെത്തി. 2021 ലെ നാലാം പാദത്തിന്റെ അവസാനത്തോടെ ഇത് 22.5 ശതമാനമായിരുന്നു.

2001 ൽ സൗദി സ്ത്രീകളുടെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് 17.3 ശതമാനമായിരുന്നു. ഈ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ, തൊഴിലില്ലായ്മ നിരക്ക് ഇപ്പോൾ 20 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. മറുവശത്ത്, 2021 ന്റെ നാലാം പാദത്തിന്റെ അവസാനത്തിൽ ഇത് 35.6 ശതമാനമായിരുന്നുവെങ്കിലും, തൊഴിൽ വിപണിയിൽ സൗദി സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്ത നിരക്ക് 2022 ന്റെ ആദ്യ പാദത്തിന്റെ അവസാനത്തിൽ 33.6 ശതമാനമായി കുറഞ്ഞു.

By newsten