Spread the love

ബിഗ് ബോസിലൂടെ പ്രശസ്തനായ ഡോക്ടറും മോട്ടിവേഷണൽ സ്പീക്കറുമായ റോബിൻ രാധാകൃഷ്ണൻ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. പ്രശസ്ത നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ എസ്ടികെ ഫ്രെയിംസ് നിർമ്മിക്കുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

തിരുവനന്തപുരം ജി.ജി. ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് റോബിൻ. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിൻ ഡോ. മച്ചാൻ എന്നാണ് അറിയപ്പെടുന്നത്.

By newsten