Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 38120 രൂപയായി.

22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം സ്വർണത്തിനു 10 രൂപയാണ് വർധിച്ചത്. ശനിയാഴ്ചയും പവൻ 10 രൂപ വർദ്ധിച്ചിരുന്നു. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 4765 രൂപയാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. ഇന്ന് പവൻ 10 രൂപയാണ് കൂടിയത്. ശനിയാഴ്ച 18 ഗ്രാം സ്വർണത്തിന്റെ ഒരു ഗ്രാം സ്വർണത്തിന് 10 രൂപ ഉയർന്നിരുന്നു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3940 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളിയുടെ വില ഗ്രാമിൻ 100 രൂപയായി തുടരുന്നു. സാധാരണ വെള്ളിയുടെ വില 66 രൂപയാണ്. 

By newsten