കൊച്ചി : പീഡനക്കേസിലെ പ്രതിയായ വിജയ് ബാബു അമ്മയുടെ വാർഷിക യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ കുറിപ്പുമായി അതിജീവിത. വിഡ്ഢികളെ പണവും പദവിയും ഉപയോഗിച്ച് നിശബ്ദരാക്കാമെന്ന് അവർ കുറിച്ചു.
കഴിഞ്ഞ ദിവസം സംഘടനയ്ക്കെതിരെ രൂക്ഷവിമർശനവുമായി അതിജീവിതയുടെ പിതാവ് രംഗത്തെത്തിയിരുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ പരാതി പിന്‍വലിക്കാന്‍ വിജയ് ബാബു സമ്മർദ്ദം ചെലുത്തിയതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. താരസംഘടനയുടെ നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വിജയ് ബാബുവിനെതിരെ തൽക്കാലം ഒരു നടപടിയും ഉണ്ടാകില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കാത്തിരിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.