Spread the love

സുരേഷ് ഗോപിയെ നായകനാക്കി രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം എസ്ജി 251 എന്നാണ് അറിയപ്പെടുന്നത്. പോസ്റ്ററിൽ വേറിട്ട ലുക്കിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു, കൈയിൽ കത്തിയുമായി നിൽക്കുന്ന താരത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഒരു പ്രതികാര ഡ്രാമയാണ് എസ്ജി 251. സമീൻ സലിം തിരക്കഥയെഴുതി, എതിറിയല്‍ എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പണികൾ ദ്രുതഗതിയിൽ നടക്കുകയാണ്.

By newsten