Spread the love

ആയുഷ്മാൻ ഖുറാനയുടെ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ‘അനെക്’ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു. അനുഭവ് സിൻഹ സംവിധാനം ചെയ്ത അനെക് മെയ് 27 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഭൂഷൺ കുമാറിൻറെ ടി-സീരീസും അനുഭവ് സിൻഹയുടെ ബനാറസ് മീഡിയ വർക്ക്സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വടക്കുകിഴക്കൻ ഇന്ത്യയിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. 2019 ൽ പുറത്തിറങ്ങിയ ആർട്ടിക്കിൾ 15 ൻ ശേഷം ആയുഷ്മാനും സംവിധായകൻ അനുഭവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘അനെക്’.

By newsten