Spread the love

ഇന്ത്യൻ ഫുട്ബോളിലെ പുതുതലമുറയ്ക്ക് അന്താരാഷ്ട്ര ഫുട്ബോളിന്റെ അതികായൻമാർക്ക് കീഴിൽ പരിശീലനം നടത്താൻ അവസരം നൽകുന്ന ഇന്റർനാഷണൽ സ്ട്രൈക്കേഴ്സ് അക്കാദമി 2022 ഓഗസ്റ്റ് 15 മുതൽ 21 വരെ നടക്കും.

ഇന്ത്യയിലുടനീളമുള്ള 13 വയസ്സ് വരെ പ്രായമുള്ള കളിക്കാർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. ഇന്ത്യൻ ഫുട്ബോളിന്റെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകരായ ചെന്നൈ ഫുട്ബോൾ പ്ലസിന്റെ പരിശീലകനും സ്ഥാപകനുമായ ഡേവിഡ് ആനന്ദ് പറഞ്ഞു.

ആദ്യ ഘട്ടത്തിൽ സ്പെയിനിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കറായ ഗെയ്സ്ക ടോക്വേറോയാണ് താരങ്ങൾക്ക് പരിശീലനം നൽകുക. രണ്ടാം ഘട്ടം ഡിസംബറിൽ നടക്കും. ഓരോ ഘട്ടത്തിലും പരിശീലനത്തിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലോകോത്തര സ്ട്രൈക്കർമാർ ഉണ്ടാകും. ഒരാഴ്ചത്തേക്ക് കളിക്കാർക്ക് ദൈനംദിന പരിശീലനം, തിയറി ക്ലാസുകൾ, ഫിറ്റ്നസ് സെഷനുകൾ എന്നിവ ഉണ്ടായിരിക്കും. പ്യൂമയാണ് സ്പോൺസർമാർ.

By newsten