Spread the love

പൃഥ്വിരാജിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത ചിത്രമാണ് ‘പിക്കറ്റ് 43’. മറ്റ് സൈനിക ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സൈനികരുടെ ജീവിതം ചിത്രീകരിക്കുന്ന പിക്കറ്റ് 43 പോലൊരു സിനിമ ഇനിയും ചെയ്യാൻ സംവിധായകൻ അൽഫോൺസ് പുത്രൻ മേജർ രവിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. താൻ പൃഥ്വിരാജിനോട് ഈ ആവശ്യം ഉന്നയിക്കേണ്ടതുണ്ടോ എന്നും അൽഫോൺസ് പുത്രൻ ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് അൽഫോൺസ് പുത്രന്റെ അഭ്യർത്ഥന.അല്‍ഫോണ്‍സിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം ഗോള്‍ഡാണ്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നയൻ താരയാണ് നായികയായി എത്തുന്നത്. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് നയൻ താര ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

By newsten