മുംബൈ: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ സൂപ്പർ താരം ഇളയ ദളപതി വിജയ്ക്കൊപ്പം സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ധോണി.
വിജയ്യുടെ 68-ാമത് ചിത്രം ധോണി പ്രൊഡക്ഷൻസിന്റെ കീഴിലായിരിക്കുമെന്നും തല അതിഥി വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഫാം, ടെക്സ്റ്റൈൽ ബിസിനസ് ഉൾപ്പെടെ നിരവധി സംരംഭങ്ങളുമായി മുന്നോട്ടു പോകുകയാണ് ധോണി. ഇപ്പോൾ സിനിമാ മേഖലയിലേക്കും പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ‘ധോണി എന്റർടെയ്ൻമെന്റ്’ എന്ന പേരിൽ ഒരു കമ്പനിയും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.