Spread the love

ട്വിറ്റർ ജീവനക്കാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ, എലോൺ മസ്ക് കമ്പനിക്കായുള്ള പദ്ധതികൾ വിശദീകരിച്ചു. ആളുകൾക്ക് ട്വിറ്ററിൽ എന്തും പറയാൻ കഴിയണമെന്നും ട്വിറ്ററിനെ വീചാറ്റ് മോഡലിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും മസ്ക് പറഞ്ഞു.

ട്വിറ്ററിനു ഒരു ബില്യൺ ഉപയോക്താക്കളുണ്ടാകണമെന്ന ആഗ്രഹം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ട്വിറ്റര്‍ വിചാറ്റിനേയും ടിക് ടോക്കിനെയും പോലെ ആയിത്തീരണമെന്ന് അദ്ദേഹം പറഞ്ഞു. ചൈനയ്ക്ക് പുറത്ത് വീചാറ്റിന് പകരക്കാരനില്ല. ഇത് ട്വിറ്ററിൽ പുനർനിർമിച്ചാൽ, അത് ഒരു വലിയ വിജയമായിരിക്കും. എലോൺ മസ്ക് പറഞ്ഞു.

By newsten