Spread the love

തൃശൂർ : ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 27ന് ഗുരുവായൂരിലും തൃശൂരിലുമായി ആരംഭിക്കും. നാല് പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒറ്റരാത്രികൊണ്ട് നടക്കുന്ന ഒരു രസകരമായ ത്രില്ലറാണ് ചിത്രം. ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ റെക്കോർഡിംഗ് പൂർത്തിയായി. ഒമർ ലുലു സംഗീത സംവിധാനം ചെയ്യുന്ന ഗാനം കൂടിയാണത്. ഗാനം ആലപിച്ചിരിക്കുന്നത് അഭയ ഹിരൺമയി ആണ്. കെ.ജി.സി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂരാണ് ചിത്രം നിർമ്മിക്കുന്നത്. കണ്ണൂരിലായിരുന്നു ആദ്യ ഘട്ട ചിത്രീകരണം. 

By newsten