Spread the love

ടൊവീനോ തോമസും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ‘തല്ലുമാല’യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 12 ആണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തുക ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്മാനാണ്. മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഡിഒപി- ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, എഡിറ്റർ നിഷാദ് യൂസഫ്, ആർട്ട് ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ. മേക്കപ്പ് റോണക്സ് സേവ്യർ, കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, മാർക്കറ്റിംഗ് പ്ലാൻ ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.

ദുബായിലും തലശേരിയിലും കണ്ണൂരിന്റെ പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ചിത്രത്തിൽ 20 വയസ്സുകാരന്റെ വേഷമാണ് ടൊവീനോ അവതരിപ്പിക്കുന്നത്.

By newsten