കൊച്ചി: ആക്സിസ് ബാങ്കും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് കോൺടാക്റ്റ്ലെസ്സ് ഇന്ത്യൻ ഓയിൽ ആക്സിസ് ബാങ്ക് റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. ഇന്ധന ഔട്ട്ലെറ്റുകളിൽ സർചാർജ് ഇളവും ക്യാഷ്ബാക്കും കൂടാതെ, റിവാർഡ് പോയിന്റുകൾ വഴിയുള്ള ദൈനംദിന ഇടപാടുകൾ, സിനിമാ ടിക്കറ്റുകളിൽ തൽക്ഷണ കിഴിവ്, പങ്കാളിത്തമുളള റെസ്റ്റോറന്റുകളിലെ ഡൈനിംഗ് ആനുകൂല്യങ്ങൾ എന്നിവ ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നു.
കാർഡ് നൽകി 30 ദിവസത്തിനുള്ളിൽ ഇന്ത്യൻ ഓയിൽ പമ്പുകളിൽ ഇന്ധനം അടയ്ക്കുമ്പോൾ നിങ്ങൾക്ക് 100 ശതമാനം ക്യാഷ്ബാക്ക് (250 രൂപ വരെ) ലഭിക്കും. 200 രൂപയിൽ നിന്ന് 5,000 രൂപ വരെ ഒരു ശതമാനം സർചാർജ് ഇളവ്, ഓരോ 100 രൂപയ്ക്കും 4 ശതമാനം റിവാർഡ് പോയിന്റ്, ഓൺലൈൻ ഷോപ്പിംഗിൽ ഓരോ 100 രൂപയ്ക്കും ഒരു ശതമാനം റിവാർഡ് പോയിന്റ് എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് കാർഡിനുള്ളത്.
ഈ പങ്കാളിത്തത്തിലൂടെ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി വിഭാവനം ചെയ്ത ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള മറ്റൊരു ചുവടുവയ്പാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നടത്തുന്നതെന്ന് ഇന്ത്യൻ ഓയിൽ ഡയറക്ടർ (മാർക്കറ്റിംഗ്) വി സതീഷ് കുമാർ പറഞ്ഞു.