ഉണങ്ങിയ വാഴപ്പഴത്തിന്റെ തൊലി ഇന്ധനമായി ഉപയോഗിക്കാമെന്ന് ഗവേഷകരുടെ കണ്ടെത്തൽ. വാഴപ്പഴത്തൊലിയുടെ ബയോമാസിൽ നിന്നും ഹൈഡ്രജൻ വാതകത്തെ വേർതിരിച്ച് ഇന്ധനമായി ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയാണ് കണ്ടെത്തിയത്. കോഫി ബീൻസ്, തേങ്ങ ചിരകിയത് എന്നിവയിലും ഇത് സാധ്യമാണ്.