തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഉയർന്ന വിലയായിരുന്ന സ്വർണ വില ഇന്ന് കുറഞ്ഞു. ഒരു പവൻ സ്വർണത്തിൻ 200 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വിപണി വില 38,080 രൂപയായി. ഗ്രാമിന് വിപണി വില 4,760 രൂപയാണ്.
ഗ്രാമിന് ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ പവൻ 10 രൂപയുടെ വർദ്ധനവുണ്ടായി. കഴിഞ്ഞ ശനിയാഴ്ച പവൻ 35 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് വിപണി വില 4,760 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാമിൻ 18 കാരറ്റ് സ്വർണത്തിൻറെ വിലയും കുറഞ്ഞു. കുറഞ്ഞത് 20 രൂപയാണ്. ഇന്നലെ അഞ്ച് രൂപയാണ് വർധിപ്പിച്ചത്. ശനിയാഴ്ച പവൻ 30 രൂപയുടെ കുറവുണ്ടായി. ഗ്രാമിൻ 18 കാരറ്റ് സ്വർണത്തിൻ 3,930 രൂപയാണ് വിപണി വില. ജൂണ്‍ മൂന്നിൻ 18 കാരറ്റ് സ്വർണത്തിൻറെ വിപണി വില ഗ്രാമിൻ 45 രൂപ ഉയർന്നിരുന്നു.
അതേസമയം, കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.